Sunday, July 3, 2011

വായനാ വാരാചരണം








ഈ വര്‍ഷത്തെ വായനാ വാരം സമുചിതമായ് ആഘോഷിച്ചു . ഒരാഴച നീണ്ടുനിന്ന പരുപടികള്‍സ്കൂളില്‍ സംഘടിപ്പിച്ചു.

സാഹിത്യ ക്വിസ് , പുസ്തകപ്രദര്‍ശനം , കഥ കവിത രചന മത്സരങ്ങള്‍ എന്നിവ നടത്തി .


Thursday, May 5, 2011

അഭിമാന മുഹൂര്‍ത്തം

കക്കോവ് ഹൈസ്ക്കൂള്‍ വീണ്ടും sslc പരീക്ഷയില്‍ ഉന്നതവിജയം നേടി.
97% വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം (2010-11) ഉന്നതപഠനത്തിന് അര്‍ഹതനേടി.
നാലു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും A+ നേടാന്‍ കഴി‍ഞ്ഞു.
ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് വിഷയങ്ങള്‍ക്ക് A+ നേടാന്‍ കഴി‍ഞ്ഞു.
English Medium Division 100% വിജയം നേടി.
ഹയര്‍ സെക്കന്ററി വിഭാഗം ഉജ്വല വിജയം നേടി. 99% വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം (2010-11) ഉന്നതപഠനത്തിന് അര്‍ഹതനേടി. ഒന്‍പതു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും A+ നേടാന്‍ കഴി‍ഞ്ഞു.

Friday, February 18, 2011

സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും

കക്കോവ് ഹയര്‍ സെക്കന്ററി സ്കൂള്‍ സേവന പാതയില്‍ 45 വര്ഷം പിന്നിടുകയാണ് . പഠനത്തിലും കലാ കായിക ശാസ്ത്ര രംഗ ങ്ങളിലും മികവു കാണിച്ചുകൊണ്ടാണ് ഈ സ്ഥാപനം മുന്നോട്ടു കുതിക്കുന്നത് .

സ്കൂളിന്റെ പുരോഗതിക്ക് ഒട്ടേറെ പ്രയതിനിച്ച രണ്ടു അദ്യാപകര്‍ ഈ വര്ഷം സര്‍വീസില്‍നിന്നും വിരമിക്കുകയാണ് .

ദാസന്‍ മാസ്റ്റര്‍ , ചന്ദ്രന്‍ മാസ്റ്റര്‍ . ഇവര്കുള്ള സമുചിതമായ യാത്രയയപ്പും 2010-2011 വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികവും 2011 ജനുവരി 25 നു കൊണ്ടാടി .

10 മണിമുതല്‍ യാത്രയയപ്പും സമ്മേളനവും 12 മണിമുതല്‍ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും തുടര്‍ന്നു ടോം ആന്‍ഡ്‌ ജെറി കാലിക്കറ്റ്‌ അവതരിപ്പിച്ച റിയാലിറ്റി ഷോയും ഉണ്ടായിരുന്നു .