Thursday, September 6, 2012

കുട്ടികള്‍ അദ്ധ്യാപകരായ ദിവസം



സെപ്റ്റംബര്‍ 5 അദ്ധ്യാപകദിനവുംമായി ബന്ധപെട്ട്  വിദ്യാര്‍ഥികള്‍ അദ്ധ്യാപകരായി.

Wednesday, July 11, 2012

ബഷീര്‍ അനുസ്മരണം നടത്തി.





കക്കോവ് കക്കോവ് പി.എം.എസ്. എ പി. ടി.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. ഹെഡ്മിസ്ട്രസ്സ് സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.പി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സന്ദീപ്. യു ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനുശ്രീ. പി. കെ, ബിന്‍സി.ടി. പി, നിസ നര്‍ഗ്ഗീസ് പി. സി., അഖില കെ എന്നീ വിദ്യാര്‍ത്ഥികള്‍ ബഷീര്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തി.സുനില്‍കുമാര്‍ ടി. കെ. , വാഹിദ് പി. കെ., എന്നിവര്‍ സംസാരിച്ചു.

വായനാദിനാചരണം.



കക്കോവ് പി. എന്‍., പണിക്കരുടെ ചരമദിനമായ "വായനാദിനം" കക്കോവ് പി.എം.എസ്. എ പി. ടി.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധ Play cardകള്‍ തയ്യാറാക്കി റാലി നടത്തി. 7A വിദ്യാര്‍ത്ഥികള്‍ നടത്തിയ 'വായനാദിന റാലി' എല്ലാവരിടേയും ശ്രദ്ധ പിടിച്ചു പറ്റി.

Sunday, July 3, 2011

വായനാ വാരാചരണം








ഈ വര്‍ഷത്തെ വായനാ വാരം സമുചിതമായ് ആഘോഷിച്ചു . ഒരാഴച നീണ്ടുനിന്ന പരുപടികള്‍സ്കൂളില്‍ സംഘടിപ്പിച്ചു.

സാഹിത്യ ക്വിസ് , പുസ്തകപ്രദര്‍ശനം , കഥ കവിത രചന മത്സരങ്ങള്‍ എന്നിവ നടത്തി .


Thursday, May 5, 2011

അഭിമാന മുഹൂര്‍ത്തം

കക്കോവ് ഹൈസ്ക്കൂള്‍ വീണ്ടും sslc പരീക്ഷയില്‍ ഉന്നതവിജയം നേടി.
97% വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം (2010-11) ഉന്നതപഠനത്തിന് അര്‍ഹതനേടി.
നാലു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും A+ നേടാന്‍ കഴി‍ഞ്ഞു.
ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് വിഷയങ്ങള്‍ക്ക് A+ നേടാന്‍ കഴി‍ഞ്ഞു.
English Medium Division 100% വിജയം നേടി.
ഹയര്‍ സെക്കന്ററി വിഭാഗം ഉജ്വല വിജയം നേടി. 99% വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം (2010-11) ഉന്നതപഠനത്തിന് അര്‍ഹതനേടി. ഒന്‍പതു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും A+ നേടാന്‍ കഴി‍ഞ്ഞു.